Advertisement

ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവെച്ചു

April 28, 2018
Google News 0 minutes Read
indigo president aditya ghosh resigns

ഇൻഡിഗോ എയർലൈൻസ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. രാഹുൽ ഭാട്ടിയയെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും കമ്പനി ഡയറക്ടറായും നിയമിച്ചു.

കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർ സ്ഥാനവും ഘോഷ് രാജിവെച്ചു. പത്ത് വർഷക്കാലം ഇൻഡിഗോയ്ക്ക് വേണ്ടി പ്രവർത്തിച്ച ഘോഷ് മറ്റൊരു ദൗത്യത്തിലേക്കാണ് കടക്കുന്നത്.

ജൂലൈ 31 വരെ ഘോഷ് പ്രസിഡന്റായി തുടരും. കമ്പനിയുടെ മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രെഗ് ടായലോറിനെ പ്രസിഡന്റായി നിയമിക്കുമെന്നും ഇൻഡിഗോ പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here