Advertisement

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന വീഡിയോ: കാണാതായ ഹുസൈന്‍ അഹമ്മദ് മസുംദാറിനെ കണ്ടെത്തി

15 hours ago
Google News 2 minutes Read
indigo

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന വീഡിയോ വൈറല്‍ ആയതിനു പിന്നാലെ കാണാതായ ഹുസൈന്‍ അഹമ്മദ് മസുംദാറിനെ കണ്ടെത്തി. അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

മുംബൈ – കോല്‍ക്കത്ത വിമാനത്തില്‍ വച്ച് പരിഭ്രാന്തനായ ഹുസൈനെ സഹയാത്രികന്‍ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു.
സംഭവശേഷം കൊല്‍ക്കത്തയില്‍ ഇറങ്ങിയ ഹുസൈനെ പിന്നീട് കാണാതാവുകയായിരുന്നു.

കൊല്‍ക്കത്തയില്‍ നിന്നും അസമിലെ സില്‍ച്ചറിലേക്കുള്ള അടുത്ത വിമാനത്തില്‍ ഹുസൈന്‍ കയറിയില്ല. വൈറലായ ദൃശ്യങ്ങള്‍ കണ്ട് ഹുസൈനെ കൊണ്ടുപോകാന്‍ സില്‍ച്ചര്‍ വിമാനത്താവളത്തില്‍ എത്തിയ ബന്ധുക്കള്‍, തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്, സില്‍ചറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹുസൈനെ കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തി ഇയാളെ സില്‍ചറിലേക്ക് കൊണ്ടുപോയി.

അസുഖബാധിതനായ പിതാവിനെ കാണാനായി മുംബൈയില്‍ നിന്നും വരികയായിരുന്നു ഹുസൈന്‍ എന്നും അതിനാല്‍, കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

Story Highlights : Passenger Assaulted on IndiGo Flight, Found Safe After Family’s Desperate Search

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here