കാണാതായ വരന്‍ വിഷ്ണുജിത്ത് ഊട്ടിയില്‍? കൂനൂരില്‍ വച്ച് ഫോണ്‍ റിംഗ് ചെയ്തു; ഫോണ്‍ എടുത്തെന്ന് സഹോദരി
മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിന്റെ ഫോണ്‍ ഊട്ടി കൂനൂരില്‍ നിന്ന് റിങ്ങ് ചെയ്തു. സഹോദരി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിച്ചില്ല. അര്‍ദ്ധരാത്രിയോടെ വീണ്ടും സ്വിച്ച് ഓഫ് ആയി. ഏറെ നേരം ഫോണ്‍ ബിസിയായിരുന്നുവെന്ന് സഹോദരി ജസ്‌ന 24 നോട് പറഞ്ഞു. ലൊക്കേഷന്‍ ലഭിച്ചതോടെ അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. (vishnujith’s phone ring in Ooty)
പ്രതിശ്രുത വരനായ വിഷ്ണുജിത്തിനെ കാണാതായി ആറാമത്തെ ദിവസമാണ് വിഷ്ണു ഏതു ഭാഗത്തുണ്ട് എന്നതിന് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിക്കുന്നത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടുകാര്‍ വിളിച്ചപ്പോഴാണ് വിഷ്ണുജിത്തിന്റെ ഫോണ്‍ റിങ്ങ് ചെയ്തത്. ഈ വിവരം പോലീസിനെ കൈമാറിയതോടെ ലൊക്കേഷന്‍ ഊട്ടി കൂനൂര്‍ മേഖലയാണെന്ന് കാണിച്ചു.
വിഷ്ണുജിത്തിന്റെ ഫോണിലേക്ക് ആദ്യം വിളിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ വിഷ്ണുവിന്റെ കൂട്ടുകാരന്‍ ശരത്തായിരുന്നു. എന്നാല്‍ വിഷ്ണുവിന്റെ ഫോണ്‍ ഫോര്‍വേഡ് ചെയ്തതായിരിക്കാമെന്നും താന്‍ കഞ്ചിക്കോട് തന്നെ ഉണ്ടെന്നും ശരത് 24 നോട് പ്രതികരിച്ചു. വിഷ്ണുവിന് ഒരു ലക്ഷം രൂപ കടം നല്‍കിയത് ശരത്താണ്. വിഷ്ണു ആളുകളുമായി ബന്ധപ്പെടാന്‍ മറ്റൊരു നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന സംശയവും പോലീസിനുണ്ട്.
Story Highlights : vishnujith’s phone ring in Ooty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here