Advertisement

റോ റോ സര്‍വ്വീസിന് ലൈസന്‍സില്ലെന്ന് ആരോപണം

April 29, 2018
0 minutes Read

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നാടിന് സമര്‍പ്പിച്ച കൊച്ചിയിലെ റോ റോ സര്‍വ്വീസിന് ലൈസന്‍സില്ലെന്ന ആരോപണവുമായി നഗരസഭാ പ്രതിപക്ഷ നേതാവ് രംഗത്ത്. റോ റോയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ മുഖ്യമന്ത്രിയെ യാത്രയില്‍ പങ്കെടുപ്പിച്ചത് സുരക്ഷ ഒരുക്കാതെയാണെന്നും ആക്ഷേപമുണ്ട്. റോ റോ സര്‍വ്വീസിന്റെ ലൈസന്‍സ് കാലാവധി നാല് മാസം മുന്‍പ് അവസാനിച്ചെന്നാണ് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോ റോ സര്‍വ്വീസിന്റെ ഔപചാകമായ ഉദ്ഘാടനം ഇന്നലെയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷനാണ് റോ റോ യാഥാർത്ഥ്യമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോ റോ സർവീസ് തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top