മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’

മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’ ഇന്ന് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത്. 11 മണിയോടെയാണ് റാലി ആരംഭിച്ചിരിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് റാലി നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലി ഉദ്ഘാടനം ചെയ്യും.
നരേന്ദ്ര മോദി സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും അഴിമതിയും ഉയർത്തിക്കാട്ടിയാണ് റാലി. ഏകദേശം അരലക്ഷത്തോളം പേരാണ് റാലിയിൽ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഏറ്റെടുത്തശേഷമുള്ള ആദ്യ മഹാറാലിയാണിത്.
ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, തൊഴിലില്ലായ്മ, ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ബാങ്ക് തട്ടിപ്പുകള്‍ എന്നിവയാണ് ഈ ഭരണത്തിന് കീഴില്‍ വ്യാപകമായി നടക്കുന്നതെന്ന് ആരോപിച്ചാണ് റാലി നടക്കുന്നത്.
മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here