‘ദേശീയ പുരസ്കാരത്തിൽ നിന്ന് ആട് ജീവിതം ഒഴിവാക്കി, കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തു; പിന്നിൽ ബിജെപി രാഷ്ട്രീയം’: മന്ത്രി വി ശിവൻകുട്ടി

ദേശീയ പുരസ്കാരത്തിൽ നിന്ന് ആട് ജീവിതത്തെ ഒഴിവാക്കിയത് പക്ഷപാതപരമായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻധാരണ വച്ചു പെരുമാറി. കേരള സ്റ്റോറിക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ് കൊടുത്ത് അടക്കം രാഷ്ട്രീയമാണ്. ബിജെപി രാഷ്ട്രീയമാണ് ആടുജീവിതത്തെ ഒഴിവാക്കിയതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് 71 – ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജവാൻ എന്ന സിനിമയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാന് ലഭിച്ചത്.
ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം സിനിമയിൽ പ്രൃഥ്വിരാജ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നജീബ് എന്ന കഥാപാത്രത്തെ ആവിഷ്കരിക്കാൻ പ്രൃഥ്വിരാജ് ഏകദേശം 30 കിലോയോളം കുറച്ചിട്ടുണ്ട്. ബെന്യാമിൻ എന്ന നോവലിസ്റ്റ് എഴുതിവെച്ച കഥാപാത്രത്തിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെയാണ് നജീബിനെ പ്രൃഥ്വിരാജ് ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചത്.
Story Highlights : aadu jeevitham rejected for national awards v sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here