ഈ.മ.യൗ. എത്തുന്നു; കിടുക്കന്‍ ട്രെയ്‌ലര്‍ കാണാം

ലിജോ ജോസ് പെല്ലിശേരി അങ്കമാലി ഡയറീസിന് ശേഷം സംവിധാനം ചെയ്തിരിക്കുന്ന ഈ.മ.യൗ. മെയ് നാലിന് തിയറ്ററുകളില്‍. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിയലസ്റ്റിക് പാറ്റേണില്‍ ഒരുക്കിയിരിക്കുന്ന ട്രെയലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഷിക് അബുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പി.എഫ്. മാത്യൂസിന്റേതാണ് തിരക്കഥ. ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, പൗളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിവ്യൂ ഷോ കഴിഞ്ഞ ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top