Advertisement

ജെഇഇ ഫലം ഇന്ന്

April 30, 2018
0 minutes Read
JEE 1

ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. രാജ്യത്ത് ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ. റാങ്ക് ലിസ്റ്റിലുള്ള 220,000 വിദ്യാർഥികൾക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാനുള്ള യോഗ്യതയും ലഭിക്കും.

നാഷണൽ ഇന്റ്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജീസ്(എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി), സെൻട്രലി ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ), സെൽ ഫൈൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട്(എസ്.എഫ്.ഐ) എന്നിവയിലെ പ്രവേശനം ലഭിക്കുന്നത് ജെ.ഇ.ഇ മെയിൻ എൻട്രൻസ് അടിസ്ഥാനമാക്കിയായിരിക്കും. എന്നാൽ ഈ വർഷം മുതൽ പഌ്ടുവിൻറെ മാർക്ക് പരിഗണിക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top