നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് – സുപ്രഭാതം സ്‌കോളര്‍ഷിപ്പ്

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടി ഗവ. എംബിബിഎസ്, ഐഐടി, എന്‍ഐടി, അഡ്മിഷനുകള്‍ സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്കായി എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ ക്രിസാലിസ് മെര്‍കുറിയും സുപ്രഭാതം ദിനപത്രവും ചേര്‍ന്ന് സ്‌കോളര്‍ഷിപ്പോടെ എന്‍ട്രന്‍സ് പരിശീലനത്തിന് അവസരമൊരുക്കുന്നു. ഇതിനായി മെയ് 22, 23, 24, 25 ജൂണ്‍ ഒന്ന്, 16 തിയതികളിലായി നീറ്റ്, ജെഇഇ സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് നടത്തും. ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപെടുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസില്‍ 25-100 % സ്‌കോളര്‍ഷിപ്പോടെ റിപ്പീറ്റേഴ്‌സ് റെസിഡന്‍ഷ്യല്‍, ഡേ സ്‌കോളര്‍ ബാച്ചുകളില്‍ എന്‍ട്രന്‍സ്സ് പരിശീലനം നേടാന്‍ അവസരവുമുണ്ട്.
സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ നിന്നും തിരഞ്ഞെടുക്കപെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍വ്യു സ്‌ക്രീനിംഗ് നടത്തി അവരുടെ അക്കാദമിക നിലവാരമനുസരിച്ചാണ് സ്‌കോളര്‍ഷിപ്പ് തുക തീരുമാനിക്കുക. 30 മിനിറ്റ് നീണ്ട എക്‌സാമില്‍ നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളില്‍ നിന്നായി 30 ചോദ്യങ്ങളും ജെഇഇ എക്‌സാമിന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ നിന്നും 30 ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക. online ആയും offline ആയും പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
9495886062
8592881999
Story Highlights : Chrysalis – Suprabhatham Scholarship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here