Advertisement

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

6 hours ago
2 minutes Read

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. വൈദ്യുതി തടസ്സംമൂലം പരീക്ഷ അരമണിക്കൂറിലേറെ തടസ്സപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച കോടതി നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് വിശദീകരണം തേടി.

13 പേരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മെയ് 4 ന് ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടത്തിയിരുന്നു. ആവഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ പരീക്ഷ എഴുതാൻ കുറഞ്ഞത് 464 വിദ്യാർത്ഥികളാണ് പരീ​ക്ഷ എഴുതാനെത്തിയത്. ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ പരീക്ഷ നിശ്ചയിച്ചിരുന്നെങ്കിലും, ഉദ്യോഗാർത്ഥികളോട് രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ നിർദ്ദേശിച്ചിരുന്നു.

Read Also: ഇന്ത്യൻ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഹരിയാനയിൽ കോളജ് വിദ്യാർഥി അറസ്റ്റിൽ

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കനത്ത മഴയെത്തുടർന്ന് 2:45 നാണ് പരീക്ഷ ആരംഭിച്ചത്. എന്നാൽ ഉച്ചകഴിഞ്ഞ് 3 മുതൽ 4.15 വരെ വൈദ്യുതി തടസ്സപ്പെട്ടതിനാൽ പരീക്ഷ വീണ്ടും വൈകി. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ബദൽ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയില്ലെങ്കിലും, കുറഞ്ഞ വെളിച്ചത്തിലാണ് പരീ​ക്ഷ എഴുതിയത്. എന്നാൽ പരീക്ഷാ കേന്ദ്രത്തിലേക്ക് മഴവെള്ളം കയറിയതിനാൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതിയ സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാൻ നിർബന്ധിതരായി.

പരീക്ഷ എഴുതുന്നതിൽ തടസം നേരിട്ടതിനെ തുടർന്ന് അധികൃതരോട് അധിക സമയം അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചെങ്കിലും അനുവദിച്ചില്ല. തങ്ങൾക്ക് തൃപ്തികരമായ രീതിയിൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്‌സൈറ്റ് വഴി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വൈദ്യുതി തടസം മൂലം ബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥികളെ പരീക്ഷ വീണ്ടും എഴുതാൻ അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സർക്കാരിനോട് മറുപടി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കേസ് ജൂൺ 2 ന് വീണ്ടും പരിഗണിക്കും.

Story Highlights : Madras HC Imposes Interim Stay On Publication Of NEET Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top