കാബൂളിൽ ഇരട്ട സ്‌ഫോടനം; 25 മരണം

കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. ഫ്രഞ്ച് വാർത്താ ഏജൻസിയായ എ.എഫ്.പി ഫോട്ടോഗ്രാഫർ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ രണ്ടാമത്തെ സ്‌ഫോടനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
Agence France-Presse’s chief photographer Kabul, Shah Marai
കാബൂളിലെ ദരക് പ്രദേശത്താണ് രണ്ട് ചാവേറാക്രമണങ്ങളും നടന്നത്. അവിടെയാണ് നാറ്റോയുടെ ഹെഡക്വാർട്ടേഴ്‌സും മറ്റ് എമ്പസ്സികളും സ്ഥിതി ചെയ്യുന്നത്. ഈ വിദേശ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്നാണ് കാബൂൾ പോലീസ് മേധാവി ദാവൂദ് അമീൻ പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
രണ്ടാഴ്ച മുമ്പ് വോട്ടർ രജിസ്‌ട്രേഷൻ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേർ കൊല്ലപ്പെട്ടിരുന്നു.
kabul double bomb blast kills 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here