Advertisement

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; 23 സൈനികർ കൊല്ലപ്പെട്ടു

December 12, 2023
2 minutes Read
23 killed several injured injured in Pakistan terror attack

പാക്കിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയിലെ ഖൈബർ-പക്തൂൺഖ്വയിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ ഏറ്റെടുത്തു.

പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. പാക് സൈന്യം ബേസ് ക്യാമ്പായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്കുമായി ഡർബൻ ഏരിയയിലെ സൈനിക താവളത്തിൽ എത്തിയ ആറംഗ ഭീകരസംഘം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിൽ കെട്ടിടം തകർന്നതും ദുരന്തത്തിന്റെ ആക്കം കൂടി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എയർബേസിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ ഏറ്റെടുത്തു.

ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ടിജെപി വക്താവ് മുല്ല മുഹമ്മദ് കാസിം മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാന്റെ മാതൃകയിൽ പാക്കിസ്ഥാനിൽ സർക്കാർ രൂപീകരിക്കാനാണ് ഈ ഭീകര സംഘടന ശ്രമിക്കുന്നത്.

Story Highlights: 23 killed several injured injured in Pakistan terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top