ഈ മോഡല്‍ അന്തരിച്ചത് പുഴുക്കള്‍ ശരീരത്ത് പടര്‍ന്ന്

rebecca

ഇത് റെബേക്ക സെനി. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു റബേക്ക. എന്നാല്‍ ഈ മോഡല്‍ ഒരു നഴ്സിംഗ് ഹോമില്‍ വച്ച് അടുത്തിടെ മരണപ്പെട്ടു. ന്യൂയോര്‍ക്കിലെ ഒരു നഴ്സിംഗ് ഹോമില്‍ നിന്നായിരുന്നു മരണം. 2010ല്‍ പ്രായാധിക്യത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവ് ബാധിച്ചതോടെയാണ് ഇവരെ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ആളെക്കൊല്ലി പുഴുക്കള്‍ ഉണ്ടെന്ന് പല തവണ അന്തേവാസികള്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലായിരുന്നു. റെബേക്കയുടെ ശരീരത്തിൽ പുഴുക്കടി ഏൽക്കുകയും, ഇവ ഉള്ളിൽ ഇരുന്നു പെറ്റുപെരുകുകയും ചെയ്തു. വേദനയേറെ സഹിച്ചാണ് റബേക്ക മരിക്കുന്നത്. റബേക്കയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഇത്തരം ഒരു മൃതദേഹം ഇന്നേവരെ പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം സമയത്ത് അത്രയേറെ പുഴുക്കളെയാണ് റബേക്കയുടെ ശരീരത്തില്‍ നിന്ന് ലഭിച്ചത്. ഇത്ര ദാരുണമായാണ് റബേക്ക മരിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് കുടുംബാംഗങ്ങള്‍.

Rebecca-Zeniനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More