Advertisement

അധികം വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കും; വിവാദ പ്രസ്താവനയുമായി വീണ്ടും ബിപ്ലബ്

May 1, 2018
0 minutes Read

തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ മാധ്യമങ്ങളും എതിര്‍ ചേരിയിലുള്ളവരും പരസ്യമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനെതിരെ ത്രിപുര മുഖ്യമന്ത്രിയുടെ ആക്രോശം. തന്നെയും തന്റെ ഗവര്‍ണമെന്റിനെയും പരിഹസിക്കുകയോ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നവരുടെ നഖം പിഴുതെടുക്കുമെന്നായിരുന്നു ബിപ്ലബ് ദേബ് കുമാറിന്റെ വെല്ലുവിളി.

പച്ചക്കറി ചന്തയില്‍ രാവിലെ എത്തുന്ന പച്ചക്കറികള്‍ വളരെ ഉദിപ്പോടെയാണ് മാര്‍ക്കറ്റിലിരിക്കുക. എന്നാല്‍, പച്ചക്കറി വാങ്ങിക്കാന്‍ എത്തുന്നവര്‍ ഓരോ പച്ചക്കറിയിലും തൊട്ട് അതിനെ വാടിയ പരിവത്തിലാക്കും. പച്ചക്കറി വാങ്ങാന്‍ എത്തുന്നവര്‍ അതില്‍ നഖം കൊണ്ട് കോറി വരച്ചാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അവസ്ഥ തന്റെ സര്‍ക്കാരിന് വരാന്‍ അനുവദിക്കില്ല. അത്തരക്കാരുടെ നഖം പിഴുതെടുക്കുമെന്നും ബിപ്ലബ് ദേബ് കുമാര്‍ പറഞ്ഞു.

ബിപ്ലബിന്‍റെ വിവാദ പരാമർശങ്ങൾ അതിരുകടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ബിപ്ലബ് ഭീഷണി നടത്തുന്ന വീഡിയോയും വൈറലാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top