കാറ്റ് കിട്ടാൻ എമർജൻസി ഡോർ തുറന്ന് വിമാന യാത്രികൻ; യാത്രികന് 15 ദിവസം തടവും 7 ലക്ഷം പിഴയും !
വിമാനത്തിനുള്ളിലെ ചൂട് കുറയ്ക്കാനായി ജനൽ തുറക്കാൻ ശ്രമിച്ച യാത്രികൻ ഒടുവിൽ തുറന്നത് എമർജൻസി ഡോർ! ഇരുപത്തിയഞ്ചുകാരനായ ചൈനീസ് വിമാന യാത്രികനാണ് കാറ്റ് കിട്ടാനായി ജനൽ തുറക്കാൻ ശ്രമിച്ചത്. വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പായിരുന്നു ഇയാൾ എമർജൻസി ഡോർ തുറന്നത്.
ഒരു ജനൽ തുറക്കാൻ ശ്രമിച്ചപ്പോൾ വിമാനത്തിന്റെ ചുമരിലെ ഒരുഭാഗം തന്നെ പോന്നുവെന്നാണ് പിന്നീട് ചെൻ എന്ന യാത്രികൻ നൽകിയ വിശദീകരണം. തുറക്കുന്നത് എമർജൻസി വാതിലാണെന്ന യാതൊരു സൂചനയും തനിക്ക് ലഭിച്ചില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഏപ്രിൽ 27ന് ചൈനയിലെ മിയാങോങ് നാൻജിയോ വിമാനത്താവളത്തിൽവെച്ചായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്. 15 ദിവസത്തെ തടവ് ശിക്ഷ പിന്നീട് ഇയാൾക്ക് വിധിച്ചിരുന്നു. അതിനൊപ്പം വിമാന കമ്പനിക്ക് നഷ്ടപരിഹാര തുകയായി 11000 ഡോളർ(ഏകദേശം 7.3 ലക്ഷം രൂപ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here