ദലിത് കർഷകനെ ഉന്നത ജാതിക്കാർ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു
യുപിയിൽ ദലിത് കർഷകനെ ഉന്നത ജാതിക്കാർ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു. ഉന്നത ജാതിക്കാരുടെ ഗോതമ്പ് വിളവെടുക്കാൻ വിസമ്മതിച്ചതിനാണ് ദലിത് കർഷകനെ മൂത്രം കുടിപ്പിച്ചത്.
ഉത്തർപ്രദേശിലെ ബദൌനിൽ സീതാറാം വാത്മീകി എന്ന കർഷകനാണ് ആക്രമണത്തിന് ഇരയായത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുക്കാൻ വൈകിയെന്ന് ആരോപണമുണ്ട്.
സ്വന്തമായുള്ള ചെറിയ കൃഷിയിടത്തിലെ വിളവെടുപ്പ് നടത്തുകയായിരുന്ന സീതാറാം വാത്മീകിയുടെ അടുത്തെത്തിയ ഉന്നത ജാതിക്കാർ ആദ്യം അവരുടെ കൃഷിയിടത്തിലെ വിളവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇക്കാര്യം സീതാറാം നിരസിച്ചു. ഇതോടെയാണ് സീതാറാമിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. ഉന്നത ജാതിക്കാരുടെ മൂത്രം കുടിപ്പിക്കുകയും മീശ പിടിച്ചുവലിക്കുകയും ചെയ്തു. സീതാറാമിൻറെ ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here