Advertisement

വിവാഹ ചടങ്ങുകൾക്കിടെ വരനെ സുഹൃത്ത് വെടിവച്ചു കൊന്നു

May 1, 2018
Google News 0 minutes Read
friend shot groom

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരനെ സുഹൃത്ത് വെടിവച്ചു കൊന്നു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ റാംപൂർ ഗ്രാമത്തിലാണ് സംഭവം. വരൻ വെടിയേറ്റ് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

വിവാഹ ചടങ്ങുകളുടെ ഭാഗമായുളള കർമ്മങ്ങൾ ചെയ്യുകയായിരുന്നു വരൻ സുനിൽ വർമ്മ. ചുറ്റും ബന്ധുക്കളും ഉണ്ടായിരുന്നു. ഇതിനിടയിൽ സമീപത്തുനിന്ന അടുത്ത സുഹൃത്തായ രാംചന്ദ്ര വെടിവയ്ക്കുകയായിരുന്നു.

വെടിയേറ്റ വരൻ സുനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് ഉച്ചത്തിൽ പാട്ടു വച്ചിരുന്നു. ഈ ശബ്ദത്തിൽ സുനിലിന് വെടിയേറ്റ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല.

ആളുകൾ കാര്യം മനസിലാക്കുമ്പോഴേക്കും രാംചന്ദ്ര കടന്നു. വരന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. രാംചന്ദ്ര ഒളിവിലാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here