പോക്‌സോ കേസുകളില്‍ നടപടികള്‍ അതിവേഗം സ്വീകരിക്കണമെന്ന് സുപ്രീം കോടതി

കുട്ടികൾക്കെതിരായ ലൈംഗീക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിക്കു രൂപം നൽകണമെന്നും നിർദേശമുണ്ട്. അടുത്തിടെ പോക്‌സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ ഇത്തരംകേസുകളിൽ കടുത്ത ശിക്ഷ വിധിക്കാൻ കോടതികൾക്കാവും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here