വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വ്യാജ കേസില്‍ പരാതിക്കാരിക്കെതിരെ നടപടി

വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വ്യാജ കേസില്‍ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചു യുവതി ശ്രീകാര്യം പോലിസില്‍ നല്‍കിയ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
പ്രതിയും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ ഇരുകൂട്ടരുമായി ഒത്തുതീര്‍പ്പാക്കിയ കേസിലെ കരാര്‍ കോടതി പരിഗണിക്കാതെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു കണ്ടെത്തുകയായിരുന്നു. യുവതി മുന്‍പ് ഒരാളുമായി വിവാഹം ചെയ്‌തിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചു യുവതിയുടെ സമ്മതത്തോടെ പ്രതിയുമായി ബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. മുന്‍പുണ്ടായിരുന്ന വിവാഹ ബന്ധത്തില്‍ നിന്നു വിവാഹ മോചനം നേടാതെയാണ് ഈ കേസിലെ പ്രതിയുമായി ബന്ധത്തിലേര്‍പ്പെട്ടതെന്നും കോടതി കണ്ടെത്തി.
ഇത്തരം കേസുകളില്‍ ഇരകളുടെ മൊഴികള്‍ വളരെ പ്രാധാന്യത്തോടെയാണ് കോടതി കാണുന്നത്. ഇതു ദുരുപയോഗം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് സുനില്‍ തോമസാണ് ഹരജിയില്‍ വിധി പറഞ്ഞത്. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ടു യുവതിക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു തിരുവനന്തപുരം ഐ.ജിക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here