ഡൽഹിയിൽ പതിനാലുകാരിക്ക് പീഡനം; ജിം ഉടമസ്ഥൻ അറസ്റ്റിൽ
May 2, 2018
0 minutes Read
ഡൽഹിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച ജിം ഉടമ അറസ്റ്റിൽ. ദില്ലിയിലെ സഫ്ദാർജംഗ് എൻക്ലേവ് ഏരിയയിലാണ് സംഭവം. നാലുദിവസം തന്നെ ഇയാൾ ബലാത്സംഗം ചെയ്തതായും പുറത്ത് പറയാതിരിക്കാനായി ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
യുവാവിനെ പെൺകുട്ടി പരിചയപ്പെടുന്നത് അങ്കിളിനെ കാണാനായി ഫരീദാബാദിലെത്തിയപ്പോളെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളായ ഇരുവരും പരസ്പരം ഫോൺ നമ്പർ കൈമാറുകയും ചെയ്തു.
പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കാണാതായതായി സഫ്ദർജംഗ് എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ അങ്കിളിൻറെ സഹായത്തോടെ പെൺകുട്ടി ഫരീദാബാദിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന് വ്യക്തമായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement