ജെ ഡേ കൊലക്കേസ്; ഛോട്ടാ രാജന് കുറ്റക്കാരന്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ.ഡേയെ വധിച്ച കേസില്‍ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചു. ഡേ കൊല്ലപ്പെട്ട് ഏഴ് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അധോലോക കുറ്റവാളി ഛോട്ടാരാജന് കുറ്റക്കാരന്‍ തന്നെയെന്ന് സിബിഐ കോടതി വിധിച്ചു. പ്രതി പട്ടികയിലുണ്ടായിരുന്ന ജിഗ്ന വോറയെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ ആകെ 12 പേരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. അതില്‍ ഓരാള് വിചാരണ വേളയില്‍ മരണപ്പെട്ടതിനാല്‍ 11 പേരുടെ ശിക്ഷയാണ് കോടതി വിധിച്ചത്.
2011 ജൂണ്‍ 11നാണ് കേസിന് ആസ്പദമായ സംഭവം. മിഡ് ഡേ സായാഹ്ന ദിനപത്രത്തിന്റെ ഇന്‍വസ്റ്റിഗേഷന്‍ എഡിറ്ററായിരുന്ന ജെ.ഡേയെ അദ്ദേഹത്തിന്റെ പവയ്യിലെ വീടിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഛോട്ടാ രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകമെന്നാണ് കേസ്. ഛോട്ടാ രാജന് സംഘത്തിന്റെ ശക്തിയെ കുറിച്ച് ജെ.ഡേ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് ഛോട്ടാ രാജനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. ഡേയുടെ റിപ്പോര്‍ട്ടുകളെപ്പറ്റി രാജന് ചോര്‍ത്തി കൊടുത്തത് മറ്റൊരു മാധ്യപ്രവര്‍ത്തകനായ ജിഗ്ന വോറയാണെന്നതായിരുന്നു വോറയ്ക്കെതിരായ കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here