പൊലീസ് സ്റ്റേഷനിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു; ആലുവ CI യ്ക്ക് നോട്ടീസ് നൽകി നഗരസഭാ സെക്രട്ടറി

ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തിൽ സിഐയ്ക്ക് നോട്ടീസ് നൽകി നഗരസഭാ സെക്രട്ടറി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും നഗരസഭാ സെക്രട്ടറി അയച്ച നോട്ടീസിൽ പറയുന്നു. നോട്ടീസിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.
നഗരസഭയിലേക്ക് കഴിഞ്ഞ ദിവസം വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പരാതി കൃത്യമാണെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകിയത്. എത്രയും വേഗം സെപ്റ്റിക്ക് ടാങ്ക് പ്രശ്നം പരിഹരിക്കണമെന്നും നോട്ടീസിൽ ചൂണ്ടികാണിക്കുന്നു.
Story Highlights : Toilet waste at the police station is flowing onto the road; Municipal Secretary issues notice to Aluva CI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here