Advertisement

വാട്‌സാപ്പ് സ്ഥാപകൻ ഫേസ്ബുക്കിൽ നിന്നും രാജിവച്ചു

May 2, 2018
Google News 1 minute Read
WhatsApp Founder Jan Koum Said resigned

വാട്‌സാപ്പ് സ്ഥാപകനും സിഇഒയുമായ ജാൻ കും രാജിവച്ചു. നാല് വർഷം മുൻപ് വാട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതിനെ തുടർന്ന് ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ അംഗമാവുകയായിരുന്നു ക്യും.

വ്യക്തിപരമായ കാര്യങ്ങൾക്ക് സമയം നീക്കിവയ്ക്കാനാണ് ഇനി ആലോചിക്കുന്നതെന്നും അതിനാലാണ് ഫേസ്ബുക്ക് ബോർഡിൽ നിന്ന് ഒഴിയുന്നതെന്നും ജാൻ ക്യും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വാട്‌സാപ്പിലെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാൻ ഫേസ്ബുക്ക് ശ്രമിച്ചിരുന്നുവെന്നും അത് എൻക്രിപ്ഷൻ നിലവാരത്തെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെ ചൊല്ലി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.

2009ൽ ജാൻ കൗൺ, ബ്രിയാൻ ആക്ടൺ എന്നിവർ ചേർന്നാണ് ജാൻ കൂം വാട്‌സ്ആപ്പ് സ്ഥാപിച്ചത്. 2014ൽ 1900 കോടി ഡോളർ നൽകിയാണ് വാട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്.

WhatsApp Founder Jan Koum Said resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here