ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പൊടിക്കാറ്റ് രൂക്ഷമാകുന്നു; മരണസംഖ്യ 91

ശക്തമായ പൊടിക്കാറ്റില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളിലെ മരണസംഖ്യ ഉയരുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് സംസ്ഥാനങ്ങളിലുമായി മരണസംഖ്യ 91 ആയി. 260 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 64 പേരാണ് മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ 27 പേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
ഡല്‍ഹിയിലും ശക്തമായ പൊടിക്കാറ്റ് വീശി. മെയ് അഞ്ചുവരെ ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരിയ മഴയ്ക്ക് പിന്നാലെയാണ് പൊടിക്കാറ്റ് വീശിയത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമെ ദുരന്തത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here