വിവാഹ ദിനത്തില്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതി കായലില്‍ മരിച്ച നിലയില്‍

വിവാഹ ദിവസം രാവിലെ ബ്യൂട്ടി പാര്‍ലറില്‍ പോയ വധുവിനെ കായലില്‍ മരിച്ച നിലയില്‍. എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറമ്പിൽ മാനം കണ്ണേഴത്ത് വിജയന്റെ മകൾ കൃഷ്ണപ്രിയയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അന്ന് ഉച്ചയ്ക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്. മുളവുകാട് സഹകരണ റോഡ് കടവിലാണു മൃതദേഹം കണ്ടെത്തിയത്. അന്ന് രാവിലെ ആറേമുക്കാലിനാണ് പെണ്‍കുട്ടിയെ ബന്ധു ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടാക്കുന്നത്.
തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിൽ പോയിവരാം എന്നു പറഞ്ഞു പുറത്തിറങ്ങിയ യുവതി തിരിച്ചെത്തിയില്ല.തുടര്‍ന്ന് ബ്യൂട്ടീഷന്‍ കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. യുവതി ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതു ചിലർ കണ്ടിരുന്നു. വിവാഹം മുടങ്ങിയതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കള്‍ ബഹളം വച്ചു. നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നു വധുവിന്റെ വീട്ടുകാർ ഉറപ്പു നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. മരണത്തില്‍ അന്വേഷണം നടത്തണമെന്നാണ് പെണ്‍വീട്ടുകാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here