Advertisement

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലുളള മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റണം : യോഗി ആദിത്യനാഥ്

May 3, 2018
Google News 0 minutes Read
Jinnah cannot be honoured in India says UP CM Yogi Adityanath

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലുളള മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജിന്നയാണ് രാജ്യത്തെ വിഭജിച്ചത്. ഇന്ത്യയിൽ മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറയുന്നത്.

ഇന്നലെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പങ്കെടുക്കേണ്ട ചടങ്ങിലേക്ക് ഹിന്ദു യുവ വാഹിനി ആയുധങ്ങളുമായി എത്തിയിരുന്നു. പ്രകടനത്തിൽ ഹിന്ദുയുവ വാഹിനി പ്രവർത്തകർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന വരുന്നത.്

എന്നാൽ ജിന്നയുടെ ചിത്രം 1938 മുതൽ യൂണിവേഴ്‌സിറ്റിയുടെ ചുവരിൽ ഉണ്ടെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ പറയുന്ന വിദ്യാർത്ഥി സംഘടനയായ എഎംയുഎസ്‌യു, ജിന്നക്ക് ആജീവനാന്ത മെമ്പർഷിപ്പ് നൽകിയിരുന്നു. ഇതിന്റെ ആദരമായാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി, ഡോ. ബി ആർ അംബേദ്കർ, നെഹ്‌റു എന്നിവർക്കും എഎംഎസ് യു ആജീവനാന്ത അംഗത്വം നൽകുകയും ചുവരിൽ ചിത്രം സ്ഥാപിക്കുയും ചെയ്തിട്ടുണ്ടെന്നും കോളേജ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here