കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് അപകടം; മരണം രണ്ടായി

കോഴിക്കോട് ചിന്താവളപ്പിൽ മണ്ണിടിഞ്ഞ് വീണുള്ള അപകടത്തില്‍ മരണം രണ്ടായി. ഹരിയാന സ്വദേശി ജബ്ബാറിന്റെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്ന് അവസാനമായി ലഭിച്ചത്. മണ്ണിടിച്ചിലില്‍ മരിച്ച രണ്ടാമത്തെ വ്യക്തിയാണ് ജബ്ബാര്‍. ബീഹാര്‍ സ്വദേശി കിസ്മത്തിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ആറോളം പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി. കെട്ടിട നിര്‍മ്മാണം അനധികൃതമായാണ് നടന്നിരുന്നതെന്ന് പ്രദേശിക ഭരണകൂടം. കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെയും കരാറുകാരനെതിരെയും നടപടി സ്വീകരിക്കും.
രാവിലെ മണ്ണിടിച്ചിൽ ഉണ്ടായെന്ന് എഞ്ചിനിയറെ അറിയിച്ചുവെങ്കിലും എഞ്ചിനിയർ അത് ഗൗനിച്ചില്ലെന്നും, ജോലി ചെയ്യാൻ ഉത്തരവിടുകയായിരുന്നുവെന്നും ആരോപണമുണ്ട്. കോഴിക്കോട് ഡി ആന്റ് ഡി കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. അപകടത്തിൽപ്പെട്ട എല്ലാവരും നിർമ്മാണ തൊഴിലാളികളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here