Advertisement

കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാള്‍ മരിച്ചു

May 3, 2018
0 minutes Read

കോഴിക്കോട് ചിന്താവളപ്പിൽ മണ്ണിടിഞ്ഞ് വീണുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി കിസ്മത്താണ് മരിച്ചത്. സംഭവസ്ഥലത്ത് കുരുങ്ങികിടന്ന ഒരാളെ കൂടി രക്ഷിച്ചിട്ടുണ്ട്. എട്ടു പേരാണ് മണ്ണിനടിയില്‍ പെട്ടിരുന്നത്. അതില്‍ അഞ്ച് പേരെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. ഇപ്പോള്‍ രക്ഷപ്പെടുത്തിയ ആള്‍ അടക്കം ആകെ ആറ് പേര്‍ രക്ഷപ്പെട്ടു കഴിഞ്ഞു. ഒരാള്‍ മരണപ്പെട്ടു. എല്ലാവരും ബീഹാര്‍ സ്വദേശികളാണ്. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

രാവിലെ മണ്ണിടിച്ചിൽ ഉണ്ടായെന്ന് എഞ്ചിനിയറെ അറിയിച്ചുവെങ്കിലും എഞ്ചിനിയർ അത് ഗൗനിച്ചില്ലെന്നും, ജോലി ചെയ്യാൻ ഉത്തരവിടുകയായിരുന്നുവെന്നും ആരോപണമുണ്ട്. കോഴിക്കോട് ഡി ആന്റ് ഡി കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. അപകടത്തിൽപ്പെട്ട എല്ലാവരും നിർമ്മാണ തൊഴിലാളികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
10,000 വോട്ട് പിന്നിട്ട് പി.വി.അൻവർ
പത്താം റൗണ്ട്‌ വോട്ട് എണ്ണി തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
സ്വന്തം നാട്ടിലും ലീഡ് നേടാതെ സ്വരാജ്
ആറായിരം കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top