ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി നൽകിയില്ലെങ്കിൽ ബഹിഷ്കരിക്കുമെന്ന് ജേതാക്കൾ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം പ്രതിസന്ധിയിൽ. രാഷ്ട്രപതി പുരസ്കാരം നൽകിയില്ലെങ്കിൽ ബഹിഷ്കരിക്കുമെന്ന് ജേതാക്കൾ വ്യക്തമാക്കി. 11 പുരസ്കാരങ്ങൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ജേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രി സ്മൃതി ഇറാനിയാണ് മറ്റു ജേതാക്കൾക്കു പുരസ്കാരം വിതരണം ചെയ്യുന്നത്. സ്മൃതി ഇറാനിയുടെ നീക്കത്തിനെതിരേ പുരസ്കാര ജേതാക്കൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പുരസ്കാരവിതരണം ബഹിഷ്കരിക്കാന്‍ രാവിലെ ചേര്‍ന്ന ജേതാക്കളുടെ യോഗമാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച പരാതി വാര്‍ത്താവിതരണമന്ത്രാലയത്തിനു നല്‍കാനാണ് തീരുമാനം. അറുപതോളം കലാകാരന്മാര് ഒപ്പിട്ട പരാതിയാണ് മന്ത്രാലയത്തിനു നൽകുന്നത്. എല്ലാ അവാർഡുകളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്നാണ് പുരസ്കാര ജേതാക്കൾ ആവശ്യമുന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here