മലപ്പുറം പ്രസ് ക്ലബിൽ ആർ. എസ്. എസ്. ആക്രമണം

ആർഎസ്എസ് പ്രകടനത്തിനിടെ മലപ്പുറം പ്രസ് ക്ലബിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുഹാദിനു പരിക്കേറ്റു. ആർഎസ്എസ് പ്രകടനത്തിനിടെ പ്രവർത്തകർ ബൈക്ക് യാത്രക്കാരനെ മർദിക്കുന്ന ചിത്രം ഫുഹാദ് പകർത്തിയെന്ന് ആരോപിച്ചായായിരുന്നു ആക്രമണം.
ഇന്ന് 11.30 നായിരുന്നു സംഭവം. പരിക്കേറ്റ ഫുഹാദിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി റോഡിൽ നിന്ന് കുന്നുമ്മൽ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ബൈക്കിലെത്തിയ ഫവാസിനെയാണ് പ്രവർത്തകർ മർദിച്ചത്. ഫവാസിനെ കഴുത്തിൽ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here