Advertisement

പാതി വഴിയിൽ റോളർ കോസ്റ്റർ പണിമുടക്കി ! റോളർ കോസ്റ്ററിലുള്ളവർ തലകീഴായി കിടന്നത് 2 മണിക്കൂർ !

May 4, 2018
4 minutes Read
Passengers stranded upside down for hours on roller coaster

റോളർ കോസ്റ്റർ പാതിവഴിയിൽ പണിമുടക്കിയതുമൂലം റോളർ കോസ്റ്ററിലുള്ളവർ തലകീഴായി കിടന്നത് രണ്ട് മണിക്കൂർ. ജപ്പാനിലെ യൂണിവേഴ്‌സൽ സ്റ്റുഡിയോസിലാണ് സംഭവം.

ജുറാസിക്ക് പാർക്കിന്റെ തീമിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ‘ഫ്‌ളൈയിങ്ങ് ഡിനോസർ’ എന്ന റോളർ കോസ്റ്ററാണ് പാതിവഴിയിൽ പണിമുടക്കിയത്. അറുപതിൽപ്പരം ആളുകളാണ് ആ സമയത്ത് റോളർ കോസ്റ്ററിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവം അറിഞ്ഞതോടെ മറ്റ് റൈഡുകളിൽ കയറാനും ആളുകൾ മടികാണിക്കുകയാണെന്നാണ് റിപ്പോർട്ട്.

Passengers stranded upside down for hours on roller coaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top