‘മാധ്യമങ്ങളുടെ പൊതുവായ രീതിയില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു’; പിണറായി വിജയന്‍

മലയാളത്തിലെ മാധ്യമങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രി എങ്ങനെയാകണമെന്ന ചില വ്യാഖ്യാനങ്ങള്‍ ഉണ്ട്. എന്നാല്‍, ഒരു മാധ്യമത്തിന്റെയും ചൊല്‍പടിക്ക് നില്‍ക്കാതെ, തന്റെ സ്വന്തം ശൈലിയില്‍ നിന്ന് വ്യതിചലിക്കാതെ മാധ്യമങ്ങള്‍ക്കിടയിലെ ‘മുഖ്യമന്ത്രി’ പദത്തെ കുറിച്ച് നിലനില്‍ക്കുന്ന ചില സങ്കല്പങ്ങളെയും ധാരണകളെയും പൊളിച്ചെഴുതിയ മുഖ്യമന്ത്രിയാണ് സഖാവ് പിണറായി വിജയന്‍. അത്തരം പൊളിച്ചെഴുത്തുകള്‍ മൂലം മാധ്യമങ്ങള്‍ പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് സമൂഹത്തിന് തോന്നലുണ്ടെങ്കിലും അതിനെയൊന്നും താന്‍ കാര്യമായി കാണുന്നില്ലെന്ന് പിണറായി വിജയന്‍.
‘സമകാലിക മലയാളം’ ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കുറിച്ച് സംസാരിച്ചത്. മാധ്യമങ്ങളുടെതായ പൊതുരീതികളില്‍ മാറ്റം വന്നിട്ടുള്ളതായി പിണറായി വിജയന്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് വന്നിരിക്കുന്ന അത്തരം മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അത്തരം വിഷയങ്ങളെ കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ പ്രതികരിച്ചു.
മാധ്യമങ്ങള്‍ ഒരു സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പല വിമര്‍ശനങ്ങളും ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കും. അതിനെ വിലയ്‌ക്കെടുക്കുന്നു. അത്തരം വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ പരിശോധിക്കാനും തിരുത്താനും തയ്യാറാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, പല കാര്യങ്ങളും വസ്തുതയില്ലാതെ മറ്റ് ചില ഉദ്ദേശ്യങ്ങളോടെ മാധ്യമങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നു. അത്തരം കാര്യങ്ങളിലൊന്നും തനിക്ക് വേവലാതിയില്ല. ജനങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കും. വ്യക്തമാക്കേണ്ട കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ തന്നെ നേരിട്ട് വ്യക്തമാക്കും. അത്തരം, സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. സര്‍ക്കാര്‍ അത്തരത്തില്‍ പല കാര്യങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ വ്യക്തമാക്കുന്ന അത്തരം കാര്യങ്ങളെ ജനങ്ങള്‍ സ്വീകരിക്കുമെന്ന ഉറപ്പ് തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് വരുന്ന വിമര്‍ശനങ്ങളെ അത്ര പെരുപ്പിച്ച് കാണാന്‍ താന്‍ തയ്യാറല്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിമുഖം വ്യക്തമാക്കുന്നത്. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് കൂടിയാണ് അദ്ദേഹം പങ്കുവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ‘മലയാളം’ വാരിക മുഖ്യമന്ത്രിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here