സാമ്പത്തിക തട്ടിപ്പ് കേസ്; പി. സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തി

സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി. സതീശന്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. കസബ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സതീശനെ നാളെ കോടതിയില്‍ ഹാജരാക്കും. ആശ്രിത നിയമനത്തിന്റെ പേരില്‍ പി. സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സതീശനെതിരായ പരാതി.
കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് പരാതിക്കാരി. പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. രണ്ടര ലക്ഷം രൂപ പല തവണയായി പി.സതീശന്‍ കൈപ്പറ്റിയിരുന്നതായി പരാതിക്കാരി ആരോപിച്ചു. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു പണം കൈപ്പറ്റിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here