Advertisement

പതിനാറുകാരിയെ പീഡിപ്പിച്ച് ചുട്ടുകൊന്നവര്‍ അറസ്റ്റില്‍

May 5, 2018
0 minutes Read
gang rape

ജാർഖണ്ഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ച് കൊന്നത്.  മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ജീവനോടെ കത്തിച്ചത്. പീഡനം സംബന്ധിച്ച് ഗ്രാമമുഖ്യന് പരാതി നല്‍കിയതിന് പ്രതികാരമായാണ് കുട്ടിയെ ഇവര്‍ ജീവനോടെ കത്തിച്ചത്.
ഛത്രയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ നാലംഗസംഘം പെൺകുട്ടിയെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.  ഗ്രാമസഭ പ്രതികൾക്ക് 100 തവണ ഏത്തമിടാനും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പ്രതികാരമായാണ് കൊല നടത്തിയത്.   പെൺകുട്ടികയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം രണ്ടരലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ നാല് പേര്‍ ഒളിവിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top