ടീം ഇന്ത്യ സൂപ്പർ 8ലേക്ക്, നീലപ്പടയ്ക്ക് സൂപ്പർ ട്രിബ്യുട്ട് ഡാൻസുമായി Tri-State ഡാൻസ് കമ്പനി

ടി20 ലോകകപ്പിലെ തുടച്ചയായ വിജയങ്ങൾക്ക് പിന്നാലെ സൂപ്പർ എട്ടിൽ ഇന്ത്യൻ ടീം സ്ഥാനമുറപ്പിച്ചു. സൂപ്പർ 8ലേക്ക് പ്രവേശിച്ച ടീം ഇന്ത്യയ്ക്ക് വേണ്ടി കിടിലന്‍ ട്രിബ്യുട്ട് ഡാന്‍സുമായി എത്തിയിരിക്കുകയാണ് ന്യൂയോർക്കിലെ പ്രശസ്‌ത ഡാൻസ് ടീമായ Tri-state ഡാൻസ് കമ്പനി.
Tri-State ഡാൻസ് കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഡാൻസ് വിഡിയോ പങ്കുവച്ചത്. മലയാളി താരം സഞ്ജു സാംസൺ, രോഹിത് ശർമ, വിരാട് കോലി ഉൾപ്പെടയുള്ളവർ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ന്യൂയോർക്കിലെ പ്രാക്റ്റീസ് സെഷിനിലെ താരങ്ങളുടെ വിഡിയോയായണ് ഡാൻസിനിടയിൽ കാണാനാവുന്നത്.
‘ടി20 ലോകകപ്പ് സൂപ്പർ 8ലേക്ക് പ്രവേശിച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദങ്ങൾ. ഞങ്ങൾ ടീം യുഎസ്എയെയും ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. അമേരിക്കയിലെ ഒരു ഇന്ത്യൻ ഡാൻസ് ടീം ആയ ഞങ്ങൾ ഈ വിഡിയോ നിലപ്പടയ്ക്കായി സമർപ്പിക്കുന്നു. ആരാധകർ എന്ന നിലയിൽ ഇന്ത്യയുടെ നേട്ടത്തിൽ ഏറെ അഭിമാനവും സന്തോഷവുമെന്നും’ അവർ വിഡിയോയ്‌ക്കൊപ്പം കുറിച്ചു.
അതേസമയം ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യ, 7 വിക്കറ്റിന് യുഎസ്എയെ പരാജയപ്പെടുത്തി പൊയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 6 പൊയിന്റാണ് ഇന്ത്യക്ക്. യുഎസ്എ, പാക്കിസ്ഥാൻ ടീമുകളാണ് 4,2 പോയുന്റുകളുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
വ്യത്യസ്ഥ സമയക്രമങ്ങളിലായിരുന്ന മത്സരങ്ങൾ കാണുകയെന്നത് ഇതുവരെ ഇന്ത്യൻ ആരാധകർക്ക് ബുദ്ധിമുട്ടായിരുന്നു. കരീബിയന്‍ ദ്വീപുകളില്‍ പുലർച്ചെ നടന്നിരുന്ന മത്സരങ്ങൾ പലർക്കും നഷ്ടപ്പെട്ടിരുന്നു. ജൂണ്‍ 24ന് സെന്‍റ് ലൂസിയയില്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ സൂപ്പർ 8 മത്സരങ്ങൾ മുതൽ സമയക്രമം ഇന്ത്യൻ സമയം രാത്രി 8ലേക്ക് മാറുകയാണ്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മത്സരം കാണുന്നത് കൂടുതൽ എളുപ്പമാക്കും.
ജൂൺ 15ന് കാനഡയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. മാറ്റമില്ലാതെ തുടരുന്ന ടീമിലേക്ക്, അടുത്ത മത്സരങ്ങളിലെങ്കിലും സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Story Highlights : Tristate Dance Company Tribute Video for Team India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here