Advertisement

വരാപ്പുഴ വീട് കയറിയുള്ള ആക്രമണം; യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി

May 5, 2018
0 minutes Read

വരാപ്പുഴയില്‍ വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പോലീസിനെ വെട്ടിച്ചാണ് പ്രതികള്‍ കീഴടങ്ങിയത്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ഈ കേസിലെ പ്രതിയാണെന്ന നിഗമനത്തിലായിരുന്നു. എന്നാല്‍, ശ്രീജിത്തിന്റെ മരണശേഷം നടന്ന അന്വേഷണത്തില്‍ അയാള്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണസംഘം പറഞ്ഞിരുന്നു. ഇന്ന് കോടതിയില്‍ ഹാജരായ യഥാര്‍ത്ഥ പ്രതികളും ശ്രീജിത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെന്ന് മൊഴി നല്‍കിയതായി സൂചന. വീട് കയറിയുള്ള ആക്രമണത്തെ തുടര്‍ന്നാണ് വരാപ്പുഴ സ്വദേശിയായ വാസുദേവന്‍ ആത്മഹത്യ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top