Advertisement

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

May 7, 2018
0 minutes Read

ചെങ്ങന്നൂരിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാർത്ഥികൾ  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആര്‍ഡിഒ എം.വി സുരേഷ് കുമാറിന് മുമ്പിലായിരുന്നു പത്രിക സമർപ്പണം.

11 മണിയോടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയാണ്  യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ പത്രിക സമർപ്പിച്ചത്. വിജയകുമാർ പ്രസിഡന്റായ കാർഷിക വികസന ബാങ്കിലെ ഭരണ സമിതി അംഗങ്ങളാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്.

രണ്ടരയോടെയാണ് എന്‍ഡിഎയയുടെ പി.എസ്. ശ്രീധരൻപിള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. മറ്റന്നാളാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പത്രിക സമർപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top