ആണവകരാറില്‍ നിന്ന് പിന്മാറിയാല്‍ യുഎസിന് ദുഃഖിക്കേണ്ടി വരും: ഇറാന്‍

ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറുന്നതിനെതിരെ വിമര്‍ശനവുമായി ഇറാന്‍. കരാര്‍ റദ്ദാക്കാന്‍ യുഎസ് തീരുമാനമെടുത്താല്‍ ദുഃഖിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. കരാറിൽനിന്നു പിന്മാറുന്ന കാര്യത്തിൽ ഈ മാസം 12നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുമാനം പ്രഖ്യാപിക്കുന്നത്. പിന്മാറുമെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകൾ. ഇറാനുമായി നിലവിലുള്ള ആണവകരാര്‍ ഭ്രാന്തന്‍ കരാറാണെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here