ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

അടുത്ത രണ്ട് ദിവസങ്ങളിൽകൂടി കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരഘണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, ആസ്സാം, ഉത്തർപ്രദേശ്, ത്രിപുര, മിസോറാം, നാഗാലാൻഡ്, മേഘാലയ, കേരളം എന്നിവിടങ്ങളിലാണ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യത ഉണ്ടെന്നും മത്സ്യ ബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഹരിയാനയിലെ സ്‌കൂളുകൾക്ക് സംസ്ഥാന സർക്കാർ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.അസ്സമിൽ കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here