പാകിസ്താൻ ആഭ്യന്തരമന്ത്രി അഹ്സാൻ ഇഖ്ബാലിന് നേരെ വധശ്രമം

പാകിസ്താൻ ആഭ്യന്തരമന്ത്രി അഹ്സാൻ ഇഖ്ബാലിന് നേരെ വധശ്രമം. സെൻട്രൽ പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങവെയാണ് 59 കാരനായ അഹ്!സാൻ ഇഖ്ബാലിന് നേരെ ആക്രമണം നടന്നത്. തോക്കുധാരിയായ യുവാവ് പലതവണ വെടിയുതിർക്കുകയായിരുന്നു. തോളിന് വെടിയേറ്റ് വീണ ഇഖ്ബാലിനെ നാരോവാൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ലാഹോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് അദ്ദേഹത്തിന്റെ മകനും പ്രാദേശിക ഭരണനേതൃത്വവും അറിയിച്ചത്. വെടിവെച്ചയാളെ പൊലീസ് പിടികൂടുകയും കൂടുതൽ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
pak minister ihsan iqbal shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here