മോദി മികച്ച അഭിനേതാവ്: സോണിയ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച അഭിനേതാവാണെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രി മികച്ച നാട്യക്കാരനും വാഗ്മിയുമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ജനങ്ങളുടെ വയറ് നിറക്കില്ലെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ ഗാന്ധി.
മോദിക്ക് അഭിമാനിക്കാം അദ്ദേഹം വലിയൊരു വാഗ്മിയാണെന്നതിൽ. അദ്ദേഹം സംസാരിക്കുന്നത് നടനെപ്പോലെയാണ്. ഇദ്ദേഹത്തിന്റെ പ്രസഗങ്ങൾ വിശപ്പ് മാറ്റുമായിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു. എന്നാൽ പ്രസംഗങ്ങൾക്ക് ഒഴിഞ്ഞ വയറുകളെ നിറയ്ക്കാനാവില്ലല്ലോ? ഇതിനു ഭക്ഷണം തന്നെവേണം- സോണിയ പറഞ്ഞു.
കര്‍ഷകര്‍ സംസ്ഥാനത്ത് വരള്‍ച്ച മൂലം കഷ്ടപ്പെടുകയാണ്. വലിയ ദുരിതത്തിലാണ് ജനങ്ങള്‍. എന്നാല്‍, ഇതെല്ലാം പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും പ്രധാനമന്ത്രി സമ്മതിച്ചില്ല. ഇത്തരം നിലപാടിലൂടെ മോദി കര്‍ണാടകത്തെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here