Advertisement

കെനിയയിൽ ഡാം തകർന്നു; 21 മരണം

May 10, 2018
Google News 0 minutes Read
keniya dam collapsed 21 dead

കെനിയയിൽ ഡാം തകർന്ന് 21 പേർ കൊല്ലപ്പെട്ടു. നകുരു പ്രവിശ്യയിലെ സൊലൈയിൽ സ്ഥിതി ചെയ്യുന്ന പട്ടേൽ ഡാം ആണ് തകർന്നത്. വെള്ളപ്പാച്ചലിൽ നൂറോളം വീടുകൾ ഒലിച്ചു പോയി.

പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി കെനിയയിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽപ്പെട്ട് നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസും റെഡ്‌ക്രോസും രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here