ആദ്യ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം; സൂര്യയും ഇഷാനും വിവാഹിതരായി; ചിത്രങ്ങൾ

transgender surya

ആദ്യ ട്രാൻസ്ജൻഡർ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം. കലാരംഗത്ത് ശ്രദ്ധേയയായ സൂര്യയെ കബീർ ഷാനിഫ് ദമ്പതികളുടെ മകൻ ഇഷാൻ കെ ഷാനാണ് വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലാബിലായിരുന്നു വിവാഹം.

സൂര്യയുടെ സുഹൃത്തുക്കളെല്ലാം ചേർന്ന് നൃത്തം ചെയ്ത് ആനയിച്ചാണ് വധുവിനെ സ്‌റ്റേജിലേക്ക് എത്തിച്ചത്. മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹം.

ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തിൽ ഇഷാൻ മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാൻസ്‌ജെൻഡേഴ്‌സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

Top