ആദ്യ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം; സൂര്യയും ഇഷാനും വിവാഹിതരായി; ചിത്രങ്ങൾ

ആദ്യ ട്രാൻസ്ജൻഡർ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം. കലാരംഗത്ത് ശ്രദ്ധേയയായ സൂര്യയെ കബീർ ഷാനിഫ് ദമ്പതികളുടെ മകൻ ഇഷാൻ കെ ഷാനാണ് വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലാബിലായിരുന്നു വിവാഹം.
സൂര്യയുടെ സുഹൃത്തുക്കളെല്ലാം ചേർന്ന് നൃത്തം ചെയ്ത് ആനയിച്ചാണ് വധുവിനെ സ്‌റ്റേജിലേക്ക് എത്തിച്ചത്. മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹം.
ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തിൽ ഇഷാൻ മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാൻസ്‌ജെൻഡേഴ്‌സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here