ദ്യാനൂര്‍ഹാനാഗിതിയുടെ കല്യാണക്കത്ത് പ്രചരിപ്പിച്ചവര്‍ക്ക് പണി വരുന്നു

ദ്യാനൂര്‍ഹ്നാഗിതി ഇതായിരുന്നു കഴിഞ്ഞ കുറേ ദിവസമായി വാട്സ് ആപ്പിലെ കുഴക്കുന്ന പേര്. പേരിലെ കൗതുകം കൊണ്ട് തെറ്റായ വാര്‍ത്തകളും കേറി വൈറലായി. ഈ പേര് കൃത്യമായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാമെന്ന തരത്തിലായിരുന്നു മെസേജുകള്‍. ഇതിന് പിന്നാലെ കല്യാണക്കത്തില്‍ കാണുന്ന നമ്പറിലേക്ക് വിളി വന്നു. കോഴിക്കോട് പാലാഴി തുമ്പേരി താഴത്ത് വിബീഷനാണ് വധുവിന്റെ പേര് കൊണ്ട് പുലിവാല് പിടിച്ചത്. കുടുംബ വാട്ട്സ്അപ്പ് ഗ്രൂപ്പിലിട്ട ക്ഷണക്കത്ത് വധുവിന്റെ പേരിന്റെ പ്രത്യേകതയാൽ വൈറലാകുകയായിരുന്നു. വിളിച്ചവര്‍ക്ക് പേരിലെ പ്രത്യേകതയെ കുറിച്ചാണ് അറിയേണ്ടത്. ചിലര്‍ മോശമായി സംസാരിക്കാനും തുടങ്ങി. ഇതോടെ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു വിബീഷ്. സാഹിത്യത്തെ സ്നേഹിക്കുന്ന അച്ഛൻ വ്യത്യസ്തമായൊരു പേരു തനിക്ക് ഇടുകയായിരുന്നുവെന്നാണ് ദ്യാനൂർഹ്നാഗിതി പറയുന്നത്. ദ്യാനൂ എന്നാണ് വീട്ടില്‍ വിളിക്കുന്നത്. പേരിന്റെ അര്‍ത്ഥമെന്താണെന്ന് ദ്യാനുവിനും വലിയ പിടിയില്ല.
wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here