Advertisement

തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക…

May 14, 2018
Google News 1 minute Read

വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നു പറയുന്നത്. തലവേദന, കണ്ണുവേദന, കാഴ്ച മങ്ങല്‍, കണ്ണിന് ആയാസവും ക്ഷീണവും ഇതെല്ലാം ലക്ഷണങ്ങളാണ്. ശ്രദ്ധിച്ചാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്താം.  ആദ്യംതന്നെ ശ്രദ്ധിക്കേണ്ടത്, കണ്ണുകള്‍ക്ക് കൃത്യം മുമ്പില്‍ വേണം മോണിറ്റര്‍ സ്ഥാപിക്കാന്‍. കണ്ണുകളില്‍ നിന്നും മോണിറ്ററിലേക്ക് 20-25 ഇഞ്ച് വരെ അകലം ഉണ്ടായിരിക്കണം. നേരെ നോക്കുമ്പോള്‍ കണ്ണുകള്‍ക്ക് 5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്ററിന്റെ സ്ഥാനം ഉണ്ടാവേണ്ടത്. കമ്പ്യൂട്ടറിന് മുന്നില്‍ നട്ടെല്ലു നിവര്‍ത്തി വേണം ഇരിക്കാന്‍. സ്ഥിരമായി മോണിറ്ററിലേക്ക് നോക്കുമ്പോള്‍ അര മിനിറ്റ് കണ്ണടയ്ക്കുക. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേറ്റ് നടക്കുകയോ, കണ്ണിന് വ്യായാമം നല്‍കുകയോ ചെയ്യണം. വെളിച്ചമില്ലാത്ത സമയത്ത് കമ്പ്യൂട്ടര്‍ ഉപയോഗം കുറയ്ക്കണം. മോണിറ്റര്‍ ബ്രൈറ്റ്നസ് പരമാവധികുറച്ച് വയ്ക്കുന്നതാണ് നല്ലത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here