ട്രാന്‍സ് വുമണിനൊപ്പം റാംപ് വാക്ക് ചെയ്ത് ജയസൂര്യ

ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ ലോഞ്ചില്‍ ട്രാന്‍സ് വുമണിനൊപ്പം റാംപ് വാക്ക് ചെയ്ത് ജയസൂര്യ. ട്രാന്‍സ് വുമണിന്റെ വേഷത്തിലാണ് ഈ ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിനു ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. അഞ്ച് ട്രാന്‍സ് വുമണ്‍സ് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മേക്ക്‌അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നായിരുന്നു ലോഞ്ചിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here