Advertisement

‘മോദിയുടെ സ്വരം അപകീര്‍ത്തിപ്പെടുത്തുന്നത്’: മന്‍മോഹന്‍ സിംഗ് പരാതി നല്‍കി

May 14, 2018
6 minutes Read

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപെടുത്തുന്നതും അപകീര്‍ത്തിപെടുത്തുന്നതുമായ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാഷ്ട്രപതിക്ക് പരാതി നല്‍കി.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനാധിപത്യ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നും സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി പൊതുയോഗങ്ങളില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളെ അപകീര്‍ത്തിപെടുത്തുന്നതും ഭീഷണി മുഴക്കുന്നതും അപലപനീയമാണെന്നും രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തില്‍ പല തവണകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് പാര്‍ട്ടിയിലെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടിയിലെയും നേതാക്കളെ മോശമായി പരാമര്‍ശിക്കുകയും സോണിയയെയും രാഹുലിനെയും ഭീഷണിപ്പെടുത്തി പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗ് പരാതി നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top