ഞാൻ മേരിക്കുട്ടി ട്രെയിലർ പുറത്ത്; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

ജയസൂര്യ ട്രാൻസെക്ഷ്വലായി എത്തുന്ന ഞാൻ മേരിക്കുട്ടി ട്രെയിലർ പുറത്ത്. ചിത്രത്തിൽ സ്ത്രീയുടെ വേഷത്തിൽ എത്തുന്ന ജയസൂര്യയുടെ വേഷപ്പകർച്ച നേരത്തെ തന്നെ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ട്രാൻസ് സെക്ഷ്വലുകളുടെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ജ്യൂവൽ മേരി, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ് , ജോജും ജോർജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഗാനരചന സന്തോഷ് വർമ്മ, സംഗീതം ആനന്ദ് മധുസൂദനൻ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണൻ നമ്പൂതിരിയാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട്‌സിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here