മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവ് സംഭവിക്കുന്നതായി അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍

മോദി സര്‍ക്കാര്‍ നാലാം വര്‍ഷം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. ‘ലോക്കല്‍ സര്‍ക്കിള്‍സ്’ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് മോദിയുടെ ജനപ്രീതിയില്‍ ഇടിവ് വന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ല്‍ 64 ശതമാനം പേര്‍ മോദി ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ അഭിപ്രായ സര്‍വെ ഫലം പുറത്ത് വന്നപ്പോള്‍ അത് 57 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വര്‍ഗീയതയെ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും സര്‍വേ ഫലങ്ങളില്‍ വ്യക്തമാണ്. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ജനപ്രീതി ഇടിയുന്നതിന് പ്രധാന കാരണമായതായി സര്‍വേ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here